സ്ലീപ് പരാലിസിസ്(Sleep Paralysis)
 അന്ന് കുറച്ചു വൈകി ആണ് ഞാൻ ഉറങ്ങിയത്. ഞാൻ ഒറ്റയ്ക് ആണ് കിടക്കുന്നത്.പെട്ടന്ന് ഒരു തോന്നൽ, വീട്ടിൽ കള്ളൻ കയറാൻ പോകുന്നു.കാത് കൂർപ്പിച്ചപ്പോൾ തോന്നൽ ശരിയാണ്,വീട്ടിൽ ഒരു കള്ളൻ കയറാൻ ശ്രമിക്കുന്നുണ്ട്.കള്ളൻ വാതിൽ തകർക്കാൻ വേണ്ടി വാതിലിൽ എന്തോ കൊണ്ട് ശക്തിയായി അടിക്കുന്നുണ്ട്. ആ ശബ്ദം എനിക്ക് നന്നായി കേൾക്കാം.അമ്മയും അനിയനും അലറി വിളിക്കുന്നു.ശബ്ദം കേട്ട ഉടൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ തുറക്കാനോ കട്ടിലിൽനിന്നു എഴുന്നേൽക്കാനോ കഴിയുന്നില്ല.സർവ ശക്തിയും എടുത്ത് എഴുന്നേൽക്കാൻ പലതവണ ശ്രമിച്ചിട്ടും കഴിയുന്നില്ല.നെഞ്ചത്ത് എന്തോ കനത്ത ഭാരം ഉണ്ട് അത് എഴുന്നേൽക്കാൻ ശ്രമിക്കുന്ന എന്നെ വീണ്ടും കട്ടിൽ തന്നെ പിടിച്ചു കിടത്തുകയാണ്. നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ട്. കള്ളൻ ഉണ്ടാക്കുന്ന ശബ്ദവും അമ്മയുടെയും അനിയന്റെയും കരച്ചിലും എല്ലാം കൂടി കൂടി വരുന്നു.എത്ര ശ്രമിച്ചിട്ടും എഴുന്നേൽക്കാൻ പോയിട്ട് കണ്ണ് തുറക്കാൻപോലും കഴിയുന്നില്ല.എല്ലാം അവസാനിക്കാൻ പോവുന്നു എന്ന ഭയം കൂടിവരുന്നു.ചെറിയ ശ്വാസംമുട്ടലും അനുഭവപ്പെടാൻ തുടങ്ങി. എന്നാലും എഴുന്നേൽക്കാനുള്ള ശ്രമം നിർത്തിയിട്ടില്ല.അങ്...